#ബുദ്ധമയൂരി (Papilio buddha/Malabar Banded Peacock)- #കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭം- Papilio buddha, the Malabar banded peacock,[1][2] is a species of swallowtail butterfly
പാപിലിയോണിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭം ആണ് ബുദ്ധമയൂരി. മയിലിന്റെ
വര്ണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമം ചെയ്തിരിയ്ക്കുന്നത്. 2018
നവംബര് 12ന് സംസ്ഥാന ചിത്രശലഭം എന്ന പദവി ബുദ്ധമയൂരിക്ക് ലഭിക്കുകയുണ്ടായി.
ചിറകുവിടര്ത്തുമ്പോള് ചിറകുകള് തമ്മിലുള്ള അകലം 90-100മി.മീ.ആണ്. ഭംഗിയേറുന്ന വിധത്തില്തിളങ്ങുന്ന പച്ച നിറം ഇരുണ്ട നീലനിറത്തില് കലര്ന്ന് കറുപ്പുകലര്ന്നതുമായി ചിറകിന്റെ മദ്ധ്യത്തില് ഒരു പട്ട കാണാം. പിന്ചിറകില് നീണ്ടചെറുവാലുണ്ടാകും. അവസാനത്തില് കറുത്ത പുള്ളിക്കുത്തും അതിനെ ചുറ്റി ചുവന്ന നിറവും കാണാം. മുന്ചിറകുകളുടെ അടിഭാഗത്ത് ചാരനിറത്തിലുള്ള ഒരു പട്ടയുണ്ട്. പിന്ചിറകുകളുടെ അരികിലൂടെ നേരിയ മഞ്ഞനിറത്തിലുള്ള കുത്തുകല് കാണാം. വനപ്രദേശങ്ങളില് കാണപ്പെടുന്ന മുള്ളിലം മരങ്ങളിലാണ് ഇവയുടെ ആവാസം. വര്ഷത്തില് ഒരു തവണ മാത്രം മുട്ടയിടുന്ന ഇവയുടെ മുട്ട ഇളംമഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്. മുട്ടയില്നിന്നും ഉടലെടുക്കുന്ന ശലഭപ്പുഴു മഴക്കാലമാകുന്നതോടെ തളിരില ഭക്ഷിച്ച് പ്യൂപ്പയാകുന്നു. മഴക്കാലത്തിന്റെ അവസാനത്തോടെ പൂര്ണ്ണവളര്ച്ച പ്രാപിയ്ക്കുന്നു.
സമുദ്രനിരപ്പില് നിന്ന് 2500 അടിയില് കൂടുതല് ഉയരമില്ലാത്ത ധാരാളം മഴ ലഭിക്കുന്ന സസ്യനിബിഡമായ മലകളിലും കുന്നുകളിലുമാണ് ഇവയെ കൂടുതലായി കാണുക. നീലഗിരി കുന്നുകളുടെ പടിഞ്ഞാറന് ഭാഗം ഇവയെ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണ്.
അഴകിനു പേരുകേട്ട ഇവയുടെ ചിറകുകള്ക്ക് വിദേശരാജ്യങ്ങളില് വലിയ മതിപ്പാണ്. അലങ്കാരത്തിനായും ഇവയെ പിടിച്ചുവെയ്ക്കുന്നു. വനാന്തരങ്ങള് നശിയ്ക്കുന്നതും ഇവയ്ക്കൊരു ഭീഷണി ആണ്.

Subscribe to:
Post Comments (Atom)

No comments:
Post a Comment