നിറങ്ങള്വായുവില്കളമെഴുതുന്ന ആഘോഷരാവ്... സര്വ്വം വര്ണ്ണമയം.. വസന്തത്തെ വരവേല്ക്കുന്ന നിറങ്ങളുടെ ഉത്സവം.. ഹോളി. വസന്തോത്സവം എന്നും വിശേഷിപ്പിക്കുന്നു. പരസ്പരം  നിറങ്ങള്പൂശുമ്പോള്ശത്രുത അകലുമെന്നാണ് മിത്ത്.

ഉത്തരേന്ത്യയില്മാത്രം ആഘോഷിച്ചിരുന്ന ഉത്സവം ഇന്ന് ദക്ഷിണേന്ത്യയിലും ലോകം മുഴുവനും ജാതിമതഭേദമന്യേ കൊണ്ടാടുന്നു എന്നത് ശ്രദ്ധേയസമാണ്. മനുഷ്യന്റെ നിരന്തര പ്രയാണം നിമിത്തം, അവനുള്പ്പെടുന്ന സമൂഹത്തിന്റെ ആചാരങ്ങളും  ഐതിഹ്യങ്ങളും മറ്റൊരു നാടിന്റെ സംസ്കാരത്തിലേയ്ക്ക് ഇഴുകിച്ചേരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കാലന്തരത്തില്അവയുടെ മട്ടും ഭാവവും മാറിക്കൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഹോളി മണ്ണിന്റെ മക്കളുടെ ആഘോഷമായിരുന്നു. വിളവ് സമൃദ്ധമായി ലഭിക്കുവാനും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും വേണ്ടി വര്ഷാവര്ഷം നടത്തിയിരുന്ന ആചാരം പിന്നീട് പൂര്ണമായും ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായി മാറി. ഹിന്ദുകലണ്ടര്അനുസരിച്ച് ഫാല്ഗുന മാസത്തിലെ പൗര്ണമി ഉദിക്കുന്ന രാത്രി  ഘോഷം തുടങ്ങും. പിറ്റേന്നാണ് യഥാര്ത്ഥ ഹോളി ദിവസം.
ഇന്ത്യയില്പലഭാഗത്തും വ്യത്യസ്ത ഐതിഹ്യങ്ങളാണ് ഹോളിയുമായി കെട്ടുപിരിഞ്ഞ് കിടക്കുന്നത്അവയിലേറ്റവും പ്രധാനപ്പെട്ടത് പുരാണത്തിലെ പ്രഹ്ളാദന്റെ കഥയുമായി ബന്ധപ്പെട്ടതാണ്. ത്രിലോകങ്ങളും കാല്ച്ചുവട്ടിലാക്കിയ ഹിരണ്യകശ്യപുവിന്റെ അഹങ്കാരം നിമിത്തം, മഹാവിഷ്ണുവിനെപ്പോലും കീഴടക്കാനാകുമെന്ന് വിശ്വസിച്ചു. മൂന്നുലോകത്തിന്റെയും അധിപന്താനാണെന്നും വിഷ്ണുവിനെ ആരാധിക്കാതെ തന്നെ ആരാധിക്കണമെന്നും എല്ലാ ലോകവാസികളോടും ഉത്തരവിട്ടു. എന്നാല്വിഷ്ണുഭക്തനായ തന്റെ അഞ്ചുവയസ്സുകാരന്മകന്പ്രഹ്ലാദനെ മാത്രം ഭയപ്പെടുത്താനായില്ല. ഉത്തമഭക്തനായ കൊച്ചു പ്രഹ്ളാദന്അച്ഛനെ ധി്ക്കരിച്ച് വിഷ്ണുവിനെ ആരാധിച്ചുകൊണ്ടേയിരുന്നു. കലിപൂണ്ട ഹിരണ്യകശ്യപു മകനെ വധിക്കുവാന്ഉത്തരവിട്ടു. എന്നാല്വിഷ്ണുവിന്റെ ശക്തിയാല്വധശ്രമം പരാജയപ്പെട്ടുകൊണ്ടിരുന്നു. തുടര്ന്ന് തന്റെ സഹോദരി ഹോളിഗയുടെ സഹായത്താല്മകനെ വധിക്കുവാന്ഹിരണ്യകശ്യപു തീരുമാനിച്ചു. അഗ്നിക്കിരയാകാതിരിക്കുവാനുള്ള വസ്ത്രം ഹോളിഗയ്ക്ക് അഗ്നിദേവനില്നിന്ന് വരം ലഭിച്ചിരുന്നു. അവര്കുഞ്ഞിനെയും എടുത്ത് തീയിലേക്കിറഞ്ഞി. എന്നാല്വിഷ്ണു തന്റെ ഭക്തനെ പൊള്ളലേല്ക്കാതെ സംരക്ഷിക്കുകയും ഹോളിഗ വെന്തുമരിക്കുകയും ചെയ്തു. ഒറ്റയ്ക്ക് തീയിലിറങ്ങിയാല്മാത്രമേ വരത്തിന് ശക്തിയുണ്ടാകുകയുള്ളു എന്ന കാര്യം അവര്മനസ്സിലാക്കിയിരുന്നില്ല. ഹിരണ്യകശ്യപുവിനെ വിഷ്ണുവിന്റെ അവതാരം നരസിംഹം പിന്നീട് വധിച്ചു. തിന്മയ്്ക്കുമേല്നന്മയുടെ വിജയം സൂചനയാക്കി ആഘോഷിക്കുന്നതാണ് ഹോളിയുടെ തലേരാത്രി ഹോളിഗയെ അഗ്നിക്കിരയാക്കുന്ന ചടങ്ങ്. ഹോളി എന്ന പേര് ഹോളിഗ എന്നതില്ലഭിച്ചതാണെന്നാണ് കേള്വി.
കൃഷ്്ണ-രാധമാരുടെ പ്രണയം മറ്റൊരു ഇതിവൃത്തമാണ്. രാധയും ഗോപികമാരും വെളുത്ത് സുന്ദരിമാരായിരിക്കുന്നത് കണ്ട് ബാലനായ കാര്വര്ണ്ണന്തന്റെ നിറമെന്താ ഇങ്ങനെയെന്ന് യശോദയോട് ആരാഞ്ഞു. പരാതി തീര്ക്കുവാന്രാധയുടെ ദേഹത്ത് കൃഷ്ണന് ഇഷ്ടമുള്ള നിറങ്ങള്കലക്കിയൊഴിക്കുവാന്വളര്ത്തമ്മ ഉപായം പറഞ്ഞുകൊടുത്തു. കഥയാണ് നിറങ്ങള്വാരിയെറിഞ്ഞുള്ള ആഘോഷത്തിനുറവിടം.
പരമശിവനും കാമദേവനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. ഒരിക്കല്ദക്ഷന്തന്റെ കൊട്ടാരത്തില്വലിയൊരു ത്യാഗം നടത്തി. എന്നാല്മകളായ സതിയെയും ഭര്ത്താവായ ശിവനേയും ത്യാഗത്തിന് ക്ഷണിച്ചില്ല. ത്യാഗത്തെക്കുറിച്ച് കേട്ടറിഞ്ഞ് കൊട്ടാരത്തിലെത്തിയ സതിയ്ക്ക് തന്റെ ഭര്ത്താവിനെ അപമാനിക്കുന്നതായി തോന്നി. ശിവന്റെ അനുവാദമില്ലാതെ ത്യാഗസ്ഥലത്തെത്തി അപമാനിതയായതില്മനംനൊന്ത് യാഗാഗ്നിയില്ചാടി സതി ആത്മഹൂതി ചെയ്തു. കോപിഷ്ഠനായ ശിവന്തന്റെ ഭൂതഗണങ്ങളെ അയച്ച് യാഗവേദി മുഴുവന്നശിപ്പിച്ചു. കലിയടങ്ങാതെ ശിവന്കഠിനമായ തപസ്സുതുടങ്ങി. ലോകംതന്നെ നശിപ്പിക്കുമെന്ന്  മനസ്സിലാക്കിയ ദേവന്മാര്തപസ്സ് മുടക്കുവാന്കാമദേവനോട് അപേക്ഷിച്ചുശിവനെ ശുശ്രൂഷിച്ച് വരികയായിരുന്നു സതിയുടെ പുനര്ജന്മമായ പാര്വ്വതി. തപസ്സുനടക്കുന്നിടത്ത് എത്തി തന്റെ നേരെ കാമാസ്ത്രം പ്രയോഗിച്ചതില്കോപിഷ്ടനായ ശിവന്ത്രിക്കണ്ണുതുറന്ന് കാമദേവനെ ഭസ്മമാക്കി. നിരപരാധിത്വം മനസ്സിലാക്കിയ കാമദേവന് പിന്നീട് ശിവന്അനശ്വരത്വം നല്കി. ലോകരക്ഷയ്ക്കായി ജീവന്സമര്പ്പിച്ചതിനാലാണ് ഹോളിയില്കാമദേവ പൂജയും അനുബന്ധ ആചാരങ്ങളും നടത്തുന്നത്.

ക്രമേണ ഹോളി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവമായി രൂപാന്തരം പ്രാപിച്ചു. ആളുകള്ഒന്നിച്ചുകൂടി ചായം വാരിയെറിയുകയും ആഘോഷത്തിന് മാറ്റുകൂട്ടാന്നൃത്തവും സംഗീതവും അകമ്പടിയായി. പ്രത്യേകമായി തയ്യാറാക്കുന്ന പലഹാരങ്ങളുംd പാനീയങ്ങളും ഉത്സവം ഉന്മാദമാക്കുന്നു. കേരളത്തില ഹോളി ആഘോഷങ്ങള്തകൃതിയാണ്.   




No comments:

Post a Comment