ഉഷ്ണത്തെ നേരിടാന് അല്പം ഹെല്ത്തി ടിപ്സ്


പ്രളയാനന്തര കേരളം ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉഷ്ണകാറ്റിനും സാധ്യതയേറെ എന്ന് നിരീക്ഷകര്. രാവിലെ 10 മുതല് 3.30 വരെയുള്ള സമയത്ത് പരമാവധി വെയിലേല്ക്കാതെ ശ്രദ്ധക്കുക. സൂര്യതാപം അനിയന്ത്രിതമായി ഉയരുകയാണ്. ശ്രദ്ധയാണ് ഈ നിമിഷത്തില്‍ ഏറ്റവും അത്യാവശ്യം. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല രോഗങ്ങളും ഉണ്ടാവുന്നത് പലപ്പോഴും വേനല്‍ക്കാലത്താണ്. അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഫലപ്രദമായ ചികിത്സ എന്നത് മുന്‍കരുതലുകള്‍ തന്നെയാണ്. വേനല്‍ കടുത്തതോടെ പുറത്ത് നിന്ന് പാനീയങ്ങള്‍ കഴിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.



·        ഉണര്ന്നെഴുന്നേല്ക്കുമ്പോള് തിളപ്പിച്ച വെള്ളത്തില് തുളസി ഇലയിട്ട് തലേദിവസം എടുത്തുവയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമം.
·        നല്ലതു പോലെ ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു.
·        പഴവര്ഗ്ഗങ്ങള് ഇലക്കറികള് പച്ചക്കറികള് എന്നിവ ഭക്ഷണത്തില് നിര്ബ്ബന്ധമായി ഉള്ക്കൊള്ളിക്കുക.
·        സണ് ഗ്ലാസ്സ് ധരിക്കുക.
·        സണ് ക്രീം, മോയിസ്ചറിംഗ് ക്രീം ശരീരത്തിന് സംരക്ഷണമേകും.
·        ചൂടാണെങ്കിലും ചര്മ്മം സംരക്ഷണത്തിന് ഫുള്സ്ലീവ് ധരിക്കുവാന് ശ്രദ്ധിക്കുക.
·        നാച്ചുറല് ഫെയ്സ്പായ്ക്കുകള് ഉപയോഗിക്കുക.
·        തലവേദന, ഛര്ദ്ദി, ശരീരത്തില് ചുവന്ന പാടുകള് തുടങ്ങിയ ശ്രദ്ധയില്പ്പെട്ടാല് എത്രയും വേഗം ചികിത്സതേടുക.
·        ധാരാളം വെള്ളം കുടിക്കുക.

ദാഹശമനികള്
·        മാങ്ങ ജ്യൂസ് ആക്കി അല്പം ഇഞ്ചി നീര് ചേര്ത്തു കഴിക്കുക. പച്ച മാങ്ങയും ജ്യൂസ്സാക്കി ഉപയോഗിക്കുന്നത് പതിവാക്കാവുന്നത് ആരോഗ്യത്തിന് ഉത്തമമാണ്
·        സംഭാരം ശരീരത്തെ ഉഷാറാക്കുന്നു. കട്ടതൈര് ഏറ്റവും ഉത്തമം.
·        യാതൊന്നും ശ്രദ്ധിക്കാതെ കഴിക്കാവുന്ന ഏറ്റവും നല്ല ഔഷധമാണ് ഇളനീര്.
·        ആരോഗ്യസംരക്ഷണത്തിന് കഴിക്കാവുന്നതില് മുന് നിരയിലാണ് കരിമ്പിന് ജ്യൂസ്.
·        ഉപ്പോ പഞ്ചസാരയോ ഇട്ട് അല്പം മോരു കുടിക്കുന്നത് പല അസ്വസ്ഥതകള്ക്കും ശമനം ലഭിക്കും. (മോര് ദാഹമുണ്ടാക്കുന്നതിനാല് വെള്ളം കുടിക്കുവാന് മടിയുള്ളവരെ ധാരാളം വെള്ളം കുടിപ്പിക്കാനും സാധിക്കു. )
·        ബാര് ലിവെള്ളം കുടിക്കുന്നതും നല്ലതാണ്.
·        നാരങ്ങാവെള്ളവും തണ്ണിമത്തനും വേനലിനെ ചെറുക്കുന്നു.
·        പാഷന് ഫ്രൂട്ട് കഴിക്കുന്നത് ഏറ്റവും ഉത്തമം.




No comments:

Post a Comment